Sunday, December 2, 2007

കോഴിയും താറാവും

കോഴിയുടെയും താറാവിന്റെയും പ്രവര്‍ത്തികള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നോ? കോഴി മുട്ടയിട്ടാല്‍ "കൊക്കരകോ, കൊക്കരകോ" എന്നു കൂകി നാലാളെ അറിയിച്ച്‌ കടന്ന് പോകും. എന്നാല്‍ താറാവ്‌ മിണ്ടാതെ മുട്ടയിട്ട്‌ അതിന്റെ കടമ നിര്‍വ്വഹിച്ച്‌ കടന്ന് പോകും. അതിനാല്‍ നാം നമ്മെത്തന്നെ ഒന്നു വിലയിരുത്തുന്നത്‌ നന്ന്.

ആര്‍.എലയാസര്‍ ബെന്‍ ജേക്കബ്ബിനോട്‌ ഒരു അന്ധന്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നത്രെ:
"കാണാന്‍ സാധിക്കാത്തവനും എന്നാല്‍, കാണപ്പെടുന്നവനുമായ എനിക്ക്‌, താങ്കള്‍ ചെയ്തുതന്ന കാരുണ്യത്തിനു പകരമായി കാണപ്പെടാതിരുന്ന് കാണുന്ന ദൈവം, കൃപയും വരങ്ങളും താങ്കളുടെമേല്‍ ചൊരിയട്ടെ".

മനുഷ്യരാല്‍ കാണപ്പെടാതിരിക്കുകയും എന്നാല്‍,മനുഷ്യരുടെ പ്രവൃത്തികള്‍ കാണുന്നവനുമായ ദൈവത്തിന്റെ പക്കല്‍നിന്നുള്ള പ്രതിഫലമാണ്‌ യഥാര്‍ത്ഥ പ്രതിഫലം.

"നിന്റെ വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയാതിരിക്കട്ടെ." വിശുദ്ധ ബൈബിള്‍.

5 comments:

ഫുള്‍ജന്‍ said...

കോഴിയുടെയും താറാവിന്റെയും പ്രവര്‍ത്തികള്‍ തമ്മിലുള്ള വ്യത്യാസമെന്തെന്നറിയേണ്ടേ കൂട്ടരേ?

കരീം മാഷ്‌ said...

ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ഉണ്ട്. ഇംഗ്ലീഷിലാണ്.വിപരീത അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു.

The codefish lays ten thousand eggs,
The homely hen lays one.
the codfish never cackles,
to tell you what she's done.
And so we scorn the codfish.
While the humble hen we prize,
It only goes to show you
that is pays to advertise!.

ശ്രീ said...

:)

വലിയവരക്കാരന്‍ said...

കോഴിയുടെയും താറാവിന്റെയും പ്രവര്‍ത്തികള്‍ തമ്മിലുള്ള വ്യത്യാസം ഇനിയുമുണ്ട്...
കോഴി ഒന്നും മിണ്ടാതെ എന്തെങ്കിലും കഴിച്ചോളും
താറാവാകട്ടെ സമരം ചെയ്ത് നേടിയെടുക്കും

മൂര്‍ത്തി said...

താറാവ് താറാവും കോഴി കോഴിയുമാണ്. രണ്ട് വ്യത്യസ്ത ജീവികള്‍...ഏതെങ്കിലും ഗുണം/ദോഷം മാത്രം എടുത്ത് താരതമ്യപ്പെടുത്തിയാല്‍ ശരിയാവില്ല എന്നൊരു തോന്നല്‍...