Tuesday, November 20, 2007

കൊല്ലരുതേ

പരമഹംസ യോഗാനന്ദ എഴുതിയ Autobiography of a Yogi എന്ന ഗ്രന്‌ഥത്തില്‍നിന്ന്

യോഗാനന്ദന്‍, ഗുരുവിന്റെ പക്കലിരുന്ന് പ്രാചീന ഗ്രന്‌ഥങ്ങള്‍ഉടെ വ്യാഖ്യാനം കേള്‍ക്കുകയായിരുന്നു. ഒരു കൊതുക്‌ യോഗാനന്ദന്റെ തുടയില്‍ വന്നിരുന്ന് കുത്തി. അദ്ദേഹം കൊതുകിനെ അടിക്കാന്‍ കൈ ഉയര്‍ത്തി. എങ്കിലും പതഞ്ജലി പറഞ്ഞ അഹിംസയെക്കുറിച്ചുള്ള വിചാരം നിമിത്തം കൊതുകിനെ അടിച്ചില്ല.

ഗുരു ചോദിച്ചു: "യോഗാനന്ദന്‍, താങ്കള്‍ എന്തുകൊണ്ട്‌ ആ പ്രവൃത്തി പൂര്‍ത്തിയാക്കിയില്ല?"

"ഗുരോ,അങ്ങ്‌ അഹിംസയാണോ ഉപദേശിക്കുന്നത്‌?"

"പക്ഷേ,നിങ്ങള്‍ മനസ്സുകൊണ്ട്‌ മാരകമായി അടിച്ചല്ലോ?"

യോഗാനന്ദന്‍ പറഞ്ഞു."അങ്ങു പറഞ്ഞത്‌ എനിക്ക്‌ മനസ്സിലായില്ല.“

ഗുരു തുടര്‍ന്നു: "പതഞ്ജലി അഹിംസകൊണ്ട്‌ ഉദ്ദേശിച്ചത്‌, കൊല്ലാനുള്ള ആഗ്രഹം ഇല്ലാതാക്കാനാണ്‌."

ഹൃദയത്തിലുള്ള ചിന്തയാണ്‌ കൊലപാതകത്തില്‍ കലാശിക്കുന്നത്‌. അന്യരെ കൊല്ലരുത്‌.സ്വയം കൊല്ലരുത്‌. അതായത്‌ ആത്മഹനനം പാടില്ല.

നാം കേരളീയര്‍ എന്തിനു നരഹത്യയ്ക്കും ആത്മഹത്യയ്‌ക്കും പോകുന്നു?

6 comments:

ഫുള്‍ജന്‍ said...

പരമഹംസ യോഗാനന്ദ എഴുതിയ Autobiography of a Yogi എന്ന ഗ്രന്‌ഥത്തില്‍നിന്ന് ഒരേട്; “കൊല്ലരുതേ”

ശെഫി said...

കൊല്ലാനുള്ള ചിന്ത ഉണ്ടായിട്ടും ആ ചിന്തയെ അടിച്ച് ഒതുക്കുന്നതും നന്മ തന്നെയാണെന്ന്
തോന്നുന്നു

Sethunath UN said...

സ്വന്തം മനസ്സിലേയ്ക്ക് നോക്കാത്തതുകൊണ്ട്

പൊയ്‌മുഖം said...

നിഷ്ക്കളങ്കന്‍ പറഞ്ഞതുപോലെ സ്വന്തം മനസ്സിലേയ്ക്ക് നോക്കാത്തതുകൊണ്ട്.

നല്ല ചിന്തകള്‍!

ദിലീപ് വിശ്വനാഥ് said...

നിഷ്ക്കളങ്കവാക്യത്തിന് ഒരു കയൊപ്പ്.

Mr. K# said...

എന്നിട്ടെന്തായി. യോഗാനന്ദന്‍ കൊതുകിനെ അടിച്ചോ ഇല്ലയോ? ഒന്നു പേടിപ്പിച്ചു വിട്ടാലും മതിയല്ലേ :-)